പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ പക ; യുവതിയെ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലാന്‍ നോക്കിയ പ്രവാസിക്ക് 10 വര്‍ഷം തടവ്

01:20 PM Aug 04, 2025 | Suchithra Sivadas

പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപിതനായി യുവതിയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രവാസിക്ക് 10 വര്‍ഷം തടവ്. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും ബഹ്‌റൈന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. 43 കാരനായ ആഫ്രിക്കന്‍ സ്വദേശിക്കാണ് കോടതി തടവും നാടുകടത്തലും വിധിച്ചത്.
ഒരു വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് സൗഹൃദം തുടരാമെന്ന യുവതിയുടെ തീരുമാനമാണ് ഇയാള്‍ക്ക് പ്രകോപനമായത്. യുവതിയുടെ തീരുമാനമറിഞ്ഞതോടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ യുവതിയെ സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്.