തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇനിയും പൂരിപ്പിച്ച് നൽകാത്ത എല്ലാ വോട്ടർമാരും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകി വോട്ടർപട്ടികയിൽ പേര് ഉറപ്പിക്കുന്നതിന് അഭ്യർത്ഥിക്കുന്നു. എന്യൂമറേഷൻ ഫോം voters.eci.gov.in വഴി ഓൺലൈൻ ആയും സമർപ്പിക്കാം
ഇന്നലെ വൈകിട്ട് ആറു മണിവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,78,32,269 ആയി ഉയർന്നു. ഇത് ആകെ ഫോമുകളുടെ 99.93% ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു കേല്‍ക്കർ പറഞ്ഞു.തിരികെ ലഭിക്കാത്ത ഫോമുകളുടെ എണ്ണം 25,08,267 ആയി ഉയർന്നു. മരണപ്പെട്ടവർ, ഇതുവരെ കണ്ടെത്താൻ കഴിയാത്തവർ, സ്ഥിരമായി താമസം മാറി പോയവർ ഉള്‍പ്പടെയുള്ളവരെയാണ് ബി. എല്‍.ഒമാർ ഈ വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
Trending :