+

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗക്കൊല ; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ സർക്കാർ

ന്യൂഡല്‍ഹി : ഫെബ്രുവരി അഞ്ചിന് പ്രയാഗ് രാജിലെ മഹാകുംഭ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 27ന് ആഭ്യന്തരമന്ത്രി അമിത് ഷായും ഫെബ്രുവരി ഒന്നിന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കറും ഫെബ്രുവരി പത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുംഭമേളയില്‍ പങ്കാളികളാകും.

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പി.ജി ഡോക്ടറുടെ ബലാത്സംഗ-കൊലപാതക കേസിലെ പ്രതിക്ക് നൽകിയ ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് മമത സർക്കാർ. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈകോടതിയെ സമീപിച്ചു. അഡ്വക്കറ്റ് ജനറൽ കിഷോർ ദത്ത ഇന്ന് ജസ്റ്റിസ് ദേബാങ്ഷു ബസക് അധ്യക്ഷനായ കൽക്കട്ട ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

ഹർജി ഫയൽ ചെയ്യാൻ ഹൈകോടതി അനുമതി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ വിചാരണകോടതി ഉത്തരവിട്ടിരുന്നു. ഈ തുക ബംഗാൾ സർക്കാർ നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

എന്നാൽ കുടുംബം നഷ്ടപരിഹാര തുക നിരസിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. ‘തങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യമില്ല, നീതിയാണ് വേണ്ടത്’ -കോടതി വിധി കേട്ടശേഷം പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.

കേസിൽ പ്രതി സഞ്ജയ് റോയ്‌ക്ക് സീൽദായിലെ സിവിൽ ആൻഡ് ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായുള്ള കേസ് അല്ലെന്ന് പറഞ്ഞ കോടതി, പ്രതി ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നും ഉത്തരവിട്ടു. അതിനിടെ വിധിയിൽ അസംതൃപ്തി പ്രകടിപ്പിച്ച മമത കൊൽക്കത്ത പൊലീസിൽനിന്ന് ബലമായി കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

facebook twitter