തലശേരി : വിധി പ്രഖ്യാപനത്തിന് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി ഒപ്പിടാനും മറ്റു നിയമ നടപടികൾക്കുമായി കൊണ്ടുവരുന്നതിനിടെ ഫോട്ടോ. വീഡിയ ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ചു പ്രതികളായ ആർ.എസ്. എസ് - ബി.ജെ.പി പ്രവർത്തകർ.
നിങ്ങൾക്കെടുക്കാനായി തങ്ങൾ ഫോട്ടോ വിന് പോസ് ചെയ്യാമെന്ന് ഇവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിനിടെയിൽ കോടതിയിൽ വിധി കേൾക്കാനെത്തിയ ബി.ജെ.പി പ്രവർത്തകരും പ്രതികളുടെ ഫോട്ടോയെടുക്കുന്നതിനെ ചൊല്ലി പൊലിസുമായി തർക്കത്തിലേർപ്പെട്ടു.പ്രതികളിലൊരാളായ സുധാകരൻ മാസ്ക് ധരിച്ചാണ് കോടതിയിലെത്തിയത്. മറ്റുള്ളവർ തുണികൊണ്ടും തൂവാല കൊണ്ടും മുഖം മറച്ചാണ് കോടതിയിലെത്തിയത്.
വിധി കേൾക്കാറായി സി.പി.എം - ബി.ജെ.പി നേതാക്കളും പ്രവർത്തകരുമടങ്ങുന്നവൻ ജനക്കൂട്ടം കോടതി വളപ്പിലെത്തിയിരുന്നു. സംഘർഷ സാഹചര്യം ഒഴിവാക്കാനായി വൻ പൊലിസ് സംഘം തന്നെ കോടതി വളപ്പിൽ ക്യാംപ് ചെയ്തിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഉച്ചയോടെയാണ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് എത്തിച്ചത്. കണ്ണപുരം ചൂണ്ടയിൽ ആർ.എസ്.എസ് ശാഖ തുടങ്ങുന്നതിലെ തർക്കമാണ് സി.പി.എം - ആർ.എസ്. എസ് സംഘർഷത്തിൽ കലാശിച്ചത്.