+

‘ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടുക’ : ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിനെന്ന് റിമ കല്ലിങ്കൽ

‘ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടുക’ : ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിനെന്ന് റിമ കല്ലിങ്കൽ

ലൈംഗികാധിക്ഷേപത്തിനെതിരെ നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെ കുറിപ്പുമായി നടി റിമ കല്ലിങ്കൽ. സ്ത്രീകൾക്ക് ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടൂ എന്നാണ് റിമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണ രൂപം…

​”പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.”

കഴിഞ്ഞ ദിവസമാണ് ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പാടിയിലെ ബോച്ച് തൗസന്‍റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പിൽ വെച്ചായിരുന്നു അറസ്റ്റ്. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കുന്തി പരാമര്‍ശം നടിയെ അവഹേളിക്കാനല്ലെന്നും വേദിയില്‍ പെട്ടെന്ന് പറഞ്ഞതാണെന്നുമാണ് ബോബി ചെമ്മണ്ണൂരിന്റെ വാദം.

 

facebook twitter