ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; കലാമണ്ഡലത്തിൻ്റെ ആദ്യത്തെ നൃത്താധ്യാപകനായി ആർഎൽവി രാമകൃഷ്ണന് നിയമനം

12:23 PM Jan 16, 2025 | Litty Peter

തൃശൂര്‍: ചരിത്രത്തിൽ ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി നിയമിച്ച് കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരനായ നൃത്താധ്യാപകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഇന്ന് ചുമതലയേല്‍ക്കും. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്.