
നൈജീരിയയിൽ മെയ് 31നുണ്ടായ ബസ് അപകടത്തിൽ 21 അത്ലറ്റുകൾക്ക് ദാരുണാന്ത്യം . ദേശീയ കായിക ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അത്ലറ്റുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം ഡ്രൈവർ ക്ഷീണത്തിലായിരുന്നതോ അമിത വേഗതയോ ആകാം എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.
നൈജീരിയയുടെ വടക്കൻ ഭാഗത്തുള്ള കാനോയിലേക്ക് മടങ്ങുകയായിരുന്ന അത്ലറ്റുകൾ. തെക്ക് ഒഗുൻ സംസ്ഥാനത്ത് നടന്ന 22-ാമത് ദേശീയ കായികമേളയിൽ പങ്കെടുത്ത് തിരിച്ച് വരുന്ന സമയത്താണ് അപകടം സംഭവിച്ചത്.