ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 8പേർ മരണപ്പെട്ടു, 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്ന ട്രാക്ടർ ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തർപ്രദേശ് ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് പറഞ്ഞു.