കാക്കനാട് ജയിലില്‍ സഹോദരന്മാരായ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചു

05:14 AM Apr 09, 2025 | Suchithra Sivadas

കാക്കനാട് ജില്ലാ ജയിലില്‍ മോഷണക്കേസ് പ്രതികളുടെ പരാക്രമം. ജയില്‍ ഉദ്യോഗസ്ഥന്റെ കൈ പ്രതികള്‍ തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനന്റെ കൈയാണ് മോഷണക്കേസ് പ്രതികളായ അഖില്‍, അജിത് എന്നിവര്‍ ചേര്‍ന്ന് തല്ലിയൊടിച്ചത്.

അഖിലും അജിത്തും സഹോദരന്മാരാണ്. ഇരുവര്‍ക്കും എതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.