ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അതിഥി വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് റോബിൻഹുഡ്'. തെലുങ്ക് താരം നിഥിൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ ഷൈൻ ടോം ചാക്കോ അടക്കം വൻ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.
വെങ്കി കുടുമുലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ നിർമ്മാണത്തിൽ മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കോമഡി ആക്ഷന്‍ ഹീസ്റ്റ് ചിത്രമായാണ് റോബിൻഹുഡ് ഒരുക്കിയിരിക്കുന്നത്.
ശ്രീലീലയാണ് ചിത്രത്തിൽ നായകിയാകുന്നത്. ഷിജു, ആടുകളം നരേൻ, മീം ഗോപി എന്നിവരും ചിത്രത്തിലുണ്ട്. ജി.വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം തിയേറ്ററുകളിൽ നേടാനായില്ലെന്നാണ് വിവരം.ZEE5-ലൂടെയാണ് ചിത്രം ഒടിടിയിലെത്തിയത്. മേയ് 10 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.