+

നിമിഷപ്രിയയുടെ അമ്മ യെമനില്‍ വീട്ടുതടങ്കിലാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം ; സേവ് നിമിഷ പ്രിയ ഫോറം

വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റെന്തോക്കെയോ താല്‍പര്യങ്ങളുണ്ടാകുമെന്ന് നിമിഷപ്രയിയുടെ ഭര്‍ത്താവ് ടോമി പറഞ്ഞതായും സേവ് നിമിഷ പ്രിയ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ വീട്ടുതടങ്കലാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സേവ് നിമിഷപ്രിയ ഫോറം. വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റെന്തോക്കെയോ താല്‍പര്യങ്ങളുണ്ടാകുമെന്ന് നിമിഷപ്രയിയുടെ ഭര്‍ത്താവ് ടോമി പറഞ്ഞതായും സേവ് നിമിഷ പ്രിയ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രേമകുമാരിയുമായി ടോമി തോമസ് ഫോണില്‍ സംസാരിച്ചിരുന്നതായും പ്രസ്താവനയിലുണ്ട്. നിമിഷപ്രിയയുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി ഹോള്‍ഡര്‍ ആയ സാമുവല്‍ ജെറോമിന്റെ സംരക്ഷണയിലാണ് നിമിഷപ്രിയയുടെ അമ്മയുളളത്. ടോമിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പ്രേമകുമാരി യെമനില്‍ തുടരുന്നതെന്നും പ്രസ്താവനയിലുണ്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് 40,000 ഡോളര്‍ കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. കേസ് നടത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ യെമന്‍ സ്വദേശിയായ വക്കീലിനെ നിയമിച്ചിരുന്നു. വക്കീലിന്റെ ചെലവുകള്‍ക്ക് വേണ്ടിയാണ് തുക ഉപയോ?ഗിക്കുന്നതെന്നും ടോമി തോമസ് വ്യക്തമാക്കി.

facebook twitter