റഷ്യ യുക്രൈന്‍ യുദ്ധം തീരുമെന്ന് പ്രതീക്ഷിക്കുന്നു ; അമേരിക്ക-റഷ്യ ചര്‍ച്ചയെ പിന്തുണച്ച് ഇന്ത്യ

07:35 AM Aug 10, 2025 |


അമേരിക്ക-റഷ്യ ചര്‍ച്ചയെ പിന്തുണച്ച് ഇന്ത്യ. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തീരും എന്ന് പ്രതീക്ഷിക്കുന്നു. സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യന്‍ ഫെഡറേഷനും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത്.

ഉക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കുന്നതിനുമുള്ള ഉറപ്പും സാധ്യതയുമാണ് ഈ കൂടിക്കാഴ്ച നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ പറഞ്ഞതുപോലെ ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.