ശബരിമല സ്വർണ്ണ കൊള്ള ; രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

07:03 PM Nov 03, 2025 | Neha Nair

ശബരിമല സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടാം കേസിലും മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് ഈ അറസ്റ്റ്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടുനൽകും.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകും. ഇനി മുതൽ ദേവസ്വം കാര്യങ്ങളിൽ വിജിലൻസ് എസ്.പി.യുടെ കർശന മേൽനോട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല കീഴ്ശാന്തിമാരിൽ വിജിലൻസിന്റെ നിരീക്ഷണമുണ്ടാകും. സ്വർണ മോഷണക്കേസ് പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ളവരെ ദേവസ്വം ബോർഡിൽ നിന്ന് ഒഴിവാക്കുമെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.