ശബരിമല സന്ദര്‍ശനം , രാഷ്ട്രപതി 21ന് കേരളത്തില്‍; എത്തുന്നത് നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ

01:55 PM Oct 15, 2025 |


ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര്‍ 21ന് കേരളത്തില്‍ എത്തും. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്നേയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുന്നത്. ശബരിമല, ശിവഗിരി സന്ദര്‍ശനവും, മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.

21ാം തിയ്യതി ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ദില്ലിയില്‍ നിന്നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. തുടര്‍ന്നുള്ള സ്വീകരണത്തിനു ശേഷം റോഡ് മാര്‍ഗം രാജ്ഭവനില്‍ എത്തും.22 ബുധന്‍ രാവിലെ 9.25ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്കും. 11.00ന് പമ്പ, 11.50ന് ശബരിമല ക്ഷേത്ര സര്‍ശനവും നടത്തും. ശേഷം ശബരിമല ഗസ്റ്റ് ഹൗസില്‍ കുറച്ചു സമയം തങ്ങും.വൈകുന്നേരം 4.20ന് ഹെലികോപ്റ്ററില്‍ തിരുനവന്തപുരത്തേക്ക് തിരിക്കും.

23ാം തിയ്യതി വ്യാഴാഴ്ച്ച രാവിലെ 10.30ന് രാജ്ഭവന്‍ അങ്കണത്തില്‍ കെ ആര്‍ നാരായണന്റെ അര്‍ധകായ പ്രതി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് 11.55ന് വര്‍ക്കല, 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയില്‍ മുഖ്യാതിഥിയാവും. ഉച്ചകഴിഞ്ഞ് 3.50ന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍. വൈകുന്നേരം 4.15-5.05: പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയില്‍ മുഖ്യാതിഥിയാവും.5.10ന് ഹെലികോപ്റ്ററില്‍ കോട്ടയത്തേക്ക് തിരിക്കും. 6.20ന് കുമരകം താജ് റിസോര്‍ട്ടിലെത്തി താമസം.