+

സുരക്ഷിതമായ തൊഴിലിടം; ആഭ്യന്തര സമിതി രൂപീകരിക്കാത്ത തൊഴിലുടമകൾക്ക് 50000 രൂപ പിഴ

 സെക്ഷ്വൽ ഹരാസ്മെന്റ് ഓഫ് വിമൻ അറ്റ് വർക്ക് പ്ളേസ് (പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രെസ്സൽ) ആക്ട് 2013 സെക്ഷൻ  4 പ്രകാരം പത്തോ അതിലധികമോ ജീവനക്കാർ ( സ്ഥിരം/താത്കാലികം) ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലെല്ലാം തൊഴിലുടമ രേഖാമൂലമുള്ള ഉത്തരവിലൂടെ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി രൂപീകരക്കണം എന്ന് നിർബന്ധമുണ്ട്. 

 കേരളത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ വനിത ശിശു വികസന വകുപ്പിലെ ജീവനക്കാരായ അങ്കണവാടി വർക്കർമാർ, ഐ.സി,ഡി.എസ്, സൂപ്പർവൈസർമാർ, ശിശു വികസന പദ്ധതി ഓഫീസർമാർ എന്നിവർ സന്ദർശിച്ച് ഇന്റേണൽ കമ്മറ്റി രൂപീകരണ സർവ്വെ നടത്തിവരുന്നു. നിയമത്തിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടോ, നിയമം അവഗണിക്കുന്നതുകൊണ്ടോ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്വകാര്യ തൊഴിലുടമകൾ ഇതൊരു അറിയിപ്പായി പരിഗണിച്ച് അതിവേഗം നടപടി സ്വീകരിക്കണം. പോഷ് ആക്റ്റ് സെക്ഷൻ 4 പ്രകാരം അഭ്യന്തര കമ്മറ്റി രൂപീകരിക്കാൻ ബാധ്യതപ്പെട്ട എതെങ്കിലും തൊഴിലുടമ ആയത് നിർവ്വഹിക്കുന്നില്ലായെങ്കിൽ 50000/ രൂപ (അൻപതിനായിരം രൂപ) വരെ പിഴ ഈടാക്കുന്നതാണ്. പോഷ് ആക്ട് സർവ്വെയുമായി വനിത ശിശു വികസന വകുപ്പ് ജീവനക്കാർ ഓരേ സ്ഥാപനങ്ങളിലും സന്ദർശനം നടത്തുമ്പോൾ അവരോട് മാന്യമായി പെരുമാറുകയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ല വനിത ശിശു വികസന ഓഫീസർ അറിയിച്ചു.

facebook twitter