സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വിവാഹമോചിതരാകുന്നു

10:38 AM Jul 14, 2025 | Renjini kannur

7വര്‍ഷത്തെ ദാമ്ബത്യജീവിതം അവസാനിപ്പിക്കുന്നതായി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചെറുപോസ്റ്റിലാണ് ആണ് പങ്കാളിയായ പരുപ്പള്ളി കശ്യപുമായ വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ നിന്നും ഒരേസമയം ബാഡ്മിന്റണില്‍ വളര്‍ന്ന ഇരുവരും ദീര്‍ഘകാല സുഹൃത്തുക്കളാണ്. ഞായറാഴ്ച രാത്രിയാണ് സൈന ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. 'ജീവിതം ചിലപ്പോള്‍ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു.

വളരെയധികം ആലോചിച്ചതിനും ആലോചിച്ചതിനും ശേഷം, കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഓര്‍മ്മകളോട് എന്നും നന്ദി പ്രകടിപ്പിക്കുന്നു. എന്നായിരുന്നു സൈനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.