സംവിധായകൻ ഷാഫി വിടവാങ്ങുന്നത് മലയാള സിനിമയിൽ ആഴത്തിലുള്ള വിടവ് അവശേഷിപ്പിച്ച്; മന്ത്രി സജി ചെറിയാൻ

12:23 PM Jan 26, 2025 | Litty Peter

സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. മലയാള സിനിമയിൽ ആഴത്തിലുള്ള വിടവ് അവശേഷിപ്പിച്ചു കൊണ്ടാണ് സംവിധായകൻ ഷാഫി വിടവാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. 

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. കല്യാണരാമൻ, പുലിവാൽകല്യാണം, ചട്ടമ്പിനാട്, തൊമ്മനും മക്കളും, മായാവി തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ ബ്ലോക്ക്ബസ്റ്ററുകൾ മാത്രമായിരുന്നില്ല, മലയാളികൾ ഇന്നും ഇടയ്ക്കിടെ കാണുന്ന റിപ്പീറ്റ് വാല്യൂ ഉള്ളവ കൂടെയാണ്. 

അതിലൂടെ അദ്ദേഹം നമുക്ക് നൽകിയ ദശമൂലം ദാമു, മണവാളൻ, ധർമേന്ദ്ര, പോഞ്ഞിക്കര, പ്യാരി, സ്രാങ്ക് തുടങ്ങിയ കഥാപാത്രങ്ങൾ മലയാളികൾ എന്നും ഓർമ്മിക്കുന്നവരാണെന്നും അദ്ദേഹം അനുസ്മരിച്ചു.