വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സാലഡ്

09:00 PM Nov 09, 2025 | Neha Nair

ചേരുവകൾ

ഗ്രീൻ ആപ്പിൾ, പേരയ്ക്ക, ക്യാരറ്റ്, ചില്ലിഫ്ലേക്‌സ്‌, ആപ്പിൾ സിഡർ വിനെഗർ, പിന്നെ ഒരു നുള്ള് ഉപ്പ്.

കാരറ്റും ഗ്രീൻ ആപ്പിളും പേരക്കയും നന്നായി കഴുകിയെടുക്കുക. ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക, ഗ്രീൻ അപ്പിളും പേരക്കയും ചെറിയ ക്യൂബ്സ് ആയി അരിഞ്ഞെടുക്കുക. ഒരു ബൗളിൽ ഇതെല്ലാം ഒരുമിച്ചിട്ടു, അര സ്പൂൺ ചില്ലിഫ്ലേക്‌സും ഒരു സ്പൂൺ ആപ്പിൾ സിഡർ വിനെഗറും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കഴിക്കുക.

ആപ്പിളിന്റെയും പേരക്കയുടെയും ചെറിയ മധുരവും പുളിപ്പും അതോടൊപ്പം ക്യാരറ്റിന്റെ രുചിയും ചില്ലി ഫ്ലക്സിന്റെ ചെറിയ എരിവും എല്ലാം കൂടി മിക്സ് ചെയ്തു വരുമ്പോൾ അത് നമ്മുടെ രുചിമുകുളങ്ങളെ ഉണർത്തുന്നു. അതുകൊണ്ടുതന്നെ സാധാരണ സാലഡ് എന്നോർക്കുമ്പോൾ മനസ്സിൽ വരുന്ന കുക്കുമ്പർനെയും തക്കാളിയെയും സവാളയുടെയും മിക്സിനെ മറന്നു കൂടുതൽ രുചികരമായ പുതു രുചിയുള്ള, നാവിന് ഏറ്റവും ഇഷ്ടപ്പെടുന്ന രീതിയിലുള്ള വളരെ ആരോഗ്യകരവുമായ ഒരു സാലഡ് നമുക്ക് കഴിക്കാൻ പറ്റും.

ആരോഗ്യകരമായ രീതിയിൽ നോക്കിയാൽ ഗ്രീൻ ആപ്പിളും പേരക്കയും ഫൈബർ നിറഞ്ഞതും ആന്റിഓക്സിഡന്റുകൾ നിറഞ്ഞതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമാണ്. കൂടാതെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, പഞ്ചസാരയുടെ  അളവ് വളരെ കുറവായതു കൊണ്ട് പ്രമേഹ രോഗികൾക്കും വളരെ ഫലപ്രദമാണ്. കൂടാതെ വിറ്റാമിൻ സി യുടെ കലവറ ആയതിനാൽ നമ്മുടെ സ്കിൻ ടോൺ മെച്ചപ്പെടാൻ സഹായിക്കുന്നു.

ഈ ഈ സാലഡ് കൂടുതൽ രുചികരമാക്കുന്നതിന് വേണ്ടി നോൺവെജ് ഇഷ്ടപ്പെടുന്ന ആളുകൾ ആണെങ്കിൽ അവർക്ക് മുട്ട പുഴുങ്ങി പൊടിച്ചു ചേർക്കുകയോ ചിക്കൻ വേവിച്ചത് ചേർക്കുകയോ ചെയ്യാം കൂടെ കുറച്ച് കുരുമുളകു പൊടിച്ചതും കൂടി ചേർത്താൽ കൂടുതൽ രുചികരമായിരിക്കും.

 കൂടുതൽ പ്രോട്ടീൻ റിച്ചാക്കണമെന്ന് ആഗ്രഹം ഉള്ളവർക്ക് സ്പ്രൗട്ട്ഡ് സീഡ്സ് അതായത് ചെറുപയർ മുളപ്പിച്ചതോ മറ്റ് ധാന്യങ്ങൾ മുളപ്പിച്ചതോ കൂടി ചേർത്ത് കഴിക്കാവുന്നതാണ്.