+

ഗാലക്സി എഫ് 56 പുറത്തിറക്കി സാംസങ്ങ്

എഫ് സീരീസ് പോട്ട്ഫോളിയോയിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോണായ ഗാലക്സി എഫ് 56 5ജി പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്ങ്. 7.2  മില്ലീമീറ്റർ മാത്രം വീതിയുള്ള ഈ സ്മാർട്ട്ഫോൺ ഫ്ളാഗ്ഷിപ്പ് ഗ്രേഡ് ക്യാമറ, 6 ജനറേഷൻ ആൻഡ്രോയ്ഡ് അപ്ഗ്രേഡ് സൈക്കിൾ, മുൻപിലും പിന്നിലും ഗോറില്ല ഗ്ലാസ്് വിക്ടസ് പ്ലസ് സംരക്ഷണം നൂതന എഐ എഡിറ്റിങ്ങ് ടൂളുകൾ എന്നിങ്ങനെ നിരവധി സെഗ്മെന്റ് ലീഡിങ്ങ് സവിശേഷതകളാൽ സമ്പന്നമാണ് ഈ പുതിയ സ്മാർട്ട്ഫോൺ.

എഫ് സീരീസ് പോട്ട്ഫോളിയോയിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോണായ ഗാലക്സി എഫ് 56 5ജി പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്ങ്. 7.2  മില്ലീമീറ്റർ മാത്രം വീതിയുള്ള ഈ സ്മാർട്ട്ഫോൺ ഫ്ളാഗ്ഷിപ്പ് ഗ്രേഡ് ക്യാമറ, 6 ജനറേഷൻ ആൻഡ്രോയ്ഡ് അപ്ഗ്രേഡ് സൈക്കിൾ, മുൻപിലും പിന്നിലും ഗോറില്ല ഗ്ലാസ്് വിക്ടസ് പ്ലസ് സംരക്ഷണം നൂതന എഐ എഡിറ്റിങ്ങ് ടൂളുകൾ എന്നിങ്ങനെ നിരവധി സെഗ്മെന്റ് ലീഡിങ്ങ് സവിശേഷതകളാൽ സമ്പന്നമാണ് ഈ പുതിയ സ്മാർട്ട്ഫോൺ.

ഗാലക്സി എഫ് 56 5ജിയിലൂടെ ശക്തവും ഭാവിക്ക് അനുയോജ്യമായതുമായ സാങ്കേതവിദ്യ വഴി ഉപഭോക്താക്കളുടെ ജീവിതത്തെ നവീകരിക്കാനുള്ള പ്രതിബദ്ധത സാംസങ്ങ് വീണ്ടും ഉറപ്പാക്കുകയാണെന്ന് സാംസങ്ങ് ഇന്ത്യ എംഎക്സ് ബിസ്നസ് ഡയറക്ടർ അക്ഷയ് എസ് റാവു പറഞ്ഞു. ജീവിതശൈലിക്ക് അനുയോജ്യമായ സ്മാർട്ട്ഫോൺ തിരയുന്ന യുവ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ഗാലക്സി എഫ് 56 5ജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലാഗ്ഷിപ്പ് ഗ്രേഡ് ക്യാമറ

ഉയർന്ന റെസല്യൂഷനും ഷേക്ക് ഫ്രീ വീഡിയോകളും ഫോട്ടോകളും പകർത്താൻ വേണ്ടി ഫ്ളാഗ്ഷിപ്പ് ഗ്രേഡ് 50എംപി ഒഐഎസ് ട്രിപ്പിൾ ക്യാമറയാണ് ഗാലക്സി എഫ്56 5ജിയിൽ വരുന്നത്. മികച്ച സെൽഫികൾക്കായി അതിശയിപ്പിക്കുന്ന 12 എംപി എച്ച്ഡിആർ ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. ഗാലക്സി എഫ്56 5ജിയിലെ ക്യാമറകൾ കുറഞ്ഞ വെളിച്ചത്തിൽ പോലും ഉജ്ജ്വലമായ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതിന്റെ ബിഗ് പിക്സൽ സാങ്കേതികവിദ്യ, ലോ നോയ്സ് മോഡ്, എഐ ഐഎസ്പി എന്നിവ അതിന്റെ നൈറ്റോഗ്രഫിയെ വ്യത്യസ്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. കൂടാതെ പിൻ ക്യാമറയിൽല 2എക്സ് സൂം അടങ്ങിയ പോർട്രേറ്റ് 2.0യും ഇതിലുണ്ട്. ഇത് വ്യക്തവും സ്വാഭാവികവുമായ ബൊക്കെ ഇഫക്റ്റ് നൽകുന്നു. 10 ബിറ്റ് എച്ച്ഡിആറിൽ 4കെ 30 എഫ്പിഎസ് വീഡിയോകൾ റെക്കോർഡ് ചെയ്യാനും വൈവിധ്യമാർന്ന നിറങ്ങളടങ്ങിയ യഥാർത്ഥ ഔട്ട്പുട്ട് പകർത്താനുമാകും. ഒബ്ജക്ട് ഇറേസർ, എഡിറ്റ് സജഷനുകൾ തുടങ്ങിയ നൂതന എഐ പവേർഡ് എഡിറ്റിങ്ങ് ടൂളുകളും ഗാലക്സി എഫ56 5ജിയിലുണ്ട്.

പുതിയ ഡിസൈൻ, ഡിസ്പ്ലൈ, ഈടുനിൽപ്പ്

ഗാലക്സി എഫ്56 5ജി 7.2 മില്ലീ മീറ്റർ മാത്രമുള്ള മെലിഞ്ഞ സ്മാർട്ട്ഫോണാണ്. മുന്നിലും പിന്നിലും കോർണിങ്ങ്, ഗൊറില്ല, ഗ്ലാസ് വിക്ടസ് സംരക്ഷണവുമുണ്ട്. 6.7'' ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേയും 1200 നിറ്റ്സ് ഹൈ ബ്രൈറ്റ്നെസ് മോഡ് (എച്ച്ബിഎം)ഉം വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയും ഇതിലുണ്ട്. 120 ഹെഡ്സ് റിഫ്രഷ് റേറ്റ് സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം സുഖകരമാക്കി മാറ്റുന്നു. ഗാലക്സി എഫ് 56 5ജിയിലെ ഗ്ലാസ് ബാക്കും മെറ്റൽ ക്യാമറ ഡെക്കോയും ജനപ്രിയ ഗാലക്സി എഫ് സീരിസിലേക്ക് ഉന്മേഷദായകമായ ഒരു പ്രീമിയം ഡിസൈൻ അപ്ഗ്രേഡും നൽകുന്നു. ഈ സ്മാർട്ട് ഫോൺ ഉന്മേഷദായകമായ പച്ചയും വയലറ്റും നിറങ്ങളിൽ ലഭ്യമാകും.

പവർഫുൾ പെർഫോമൻസ്

എൽപിഡിഡിആർ5എക്സ് സഹിതം എക്സിനോസ് 1480 പ്രോസസർ നൽകുന്ന ഗാലക്സി എഫ്56 5ജി വളരെ വേഗതയേറിയതും ഊർജ്ജക്ഷമതയുള്ളതുമാണ്. 5ജിയുടെ ആത്യന്തിക വേഗതയും കണക്റ്റിവിറ്റിയും ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് എവിടെ പോയാലും പൂർണ്ണമായും കണക്റ്റഡ് ആയിരിക്കാനും, വേഗതയേറിയ ഡൗൺലോഡുകൾ, സുഗമമായ സ്ട്രീമിംഗ്, തടസ്സമില്ലാത്ത ബ്രൗസിംഗ് എന്നിവ അനുഭവിക്കാനും കഴിയും. ഫ്ലാഗ്ഷിപ്പ് ലെവൽ വേപ്പർ കൂളിംഗ് ചേമ്പറും ഉയർന്ന നിലവാരമുള്ള ഓഡിയോ, വിഷ്വലുകളും ഉപയോഗിച്ച് ഈ പ്രോസസർ ഒരു വേഗത്തിലുള്ള മൊബൈൽ ഗെയിമിംഗ് അനുഭവം നൽകുന്നു.

ദീർഘനേരം ബ്രൗസിങ്ങ്, ഗെയ്മിങ്ങ്, തുടർച്ചയായ കാഴ്ച്ച തുടങ്ങിയവ സാധ്യമാക്കുന്ന 5000എംഎച്ച് ബാറ്ററിയാണ് ഗാലക്സി എഫ്56 5ജിയിൽ ഉള്ളത്. ഈ വലിയ ബാറ്ററി ഉപയോക്താക്കളെ തടസ്സങ്ങളില്ലാതെ തുടരാനും, ബന്ധം നിലനിർത്താനും, വിനോദത്തിലേർപ്പെടാനും, ഉൽപ്പാദനക്ഷമമാക്കാനും അനുവദിക്കുന്നു. കൂടാതെ 45ഡബ്ല്യു സൂപ്പർ ഫാസ്റ്റ് ചാർജ്ജിങ്ങ് വേഗത്തിലുള്ള ഊർജ്ജം വീണ്ടെടുപ്പ് സാധ്യമാക്കുന്നു.

ഗാലക്സി അനുഭവങ്ങൾ

സെഗ്മെന്റിലെ ഏറ്റവും മികച്ച 6 ജനറേഷൻ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്തുകൊണ്ട്, ഭാവിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു അനുഭവം ഉറപ്പാക്കി ഗാലക്‌സി എഫ്56 5ജി വ്യവസായ മാനദണ്ഡങ്ങൾ മാറ്റിയെഴുതാൻ ഒരുങ്ങുകയാണ്. ഈ സ്മാർട്ട്ഫോൺ വൺ യുഐ7നൊപ്പമാണ് വരുന്നത്. 

ലളിതവും സ്വാധീനശക്തിയുള്ളതും വൈകാരികവുമായ ഒരു രൂപകൽപ്പനയോടെയാണ് വൺ യുഐ 7 വരുന്നത്, ഗാലക്സി ഉപയോക്താക്കൾക്ക് ഇത് കാര്യക്ഷമവും യോജിച്ചതുമായ അനുഭവം നൽകുന്നു. ലളിതമായ ഹോം സ്‌ക്രീൻ, പുനഃർ രൂപകൽപ്പന ചെയ്ത വൺ യുഐ വിഡ്ജറ്റുകൾ, ലോക്ക് സ്‌ക്രീൻ എന്നിവ ഉപഭോക്താക്കൾക്ക് അവരുടെ ഉപകരണം തടസമില്ലാതെ ഇഷ്ടാനുസൃതമാക്കാനും കഴിയും. കൂടുതൽ സൗകര്യത്തിനായി ലോക്ക് സ്‌ക്രീനിൽ ഏറ്റവും പ്രധാനപ്പെട്ട തത്സമയ അപ്ഡേറ്റുകൾക്ക് നൗ ബാറും നൽകിയിട്ടുണ്ട്. കൂടാതെ കൂടുതൽ ആഴത്തിലുള്ള ഗൂഗീൾ ജെമിനി സംയോജനം ഉപകരണം നിയന്ത്രിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നു. 

സാംസങ്ങിന്റെ ഏറ്റവും നൂതനമായ സുരക്ഷാ സവിശേഷതകളിൽ ഒന്നായ സാംസങ്ങ് നോക്സ് വോൾട്ട് ഗാലക്സി എഫ്56 5ജിയിൽ ഉൾപ്പെടുത്തും. ഈ ഹാർഡ്വെയർ അധിഷ്ഠിത സുരക്ഷാ സംവിധാനം ഹാർഡ്വെയർ, സോഫ്‌റ്റ്വെയർ ആക്രമണങ്ങൾക്കെതിരെ സമഗ്രമായ സംരക്ഷണം നൽകുന്നു. ഉപഭോക്താക്കൾക്ക് അനായാസമായി സുരക്ഷിതമായ പേയ്‌മെന്റുകൾ നടത്താൻ അനുവദിക്കുന്ന തരത്തിൽ, ഗാലക്‌സി എഫ്56 5ജിയിൽ സാംസങ് വാലറ്റിനൊപ്പം സാംസങ് അതിന്റെ നൂതനമായ ടാപ്പ് ആൻഡ് പേ സവിശേഷതയും അവതരിപ്പിച്ചു.

ഗാലക്സി എഫ്56 5ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. സാംസങ്ങ് ഫിനാൻസ് പ്ലസിലൂടെയും എല്ലാം മുൻനിര എൻബിഎഫ്സി പങ്കാളികളിലൂടെയും പ്രതിമാസം 1556 രൂപ മുതൽ ആരംഭിക്കുന്ന എളുപ്പത്തിലുള്ള ഇഎംഐ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് ഗാലക്സി എഫ്56 5ജിസ്വന്തമാക്കാം.

facebook twitter