ഉംറ തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്സിന്‍ നിര്‍ബന്ധമാക്കി സൗദി; ഫെബ്രുവരി 10 മുതല്‍ പ്രാബല്യം

02:43 PM Feb 01, 2025 | Suchithra Sivadas

എല്ലാ ഉംറ തീര്‍ഥാടകരും സൗദിയിലേക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുത്തിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കി. 

ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്കുള്ള ഏറ്റവും പുതിയ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ഫെബ്രുവരി 10 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 10 മുതല്‍ വാക്സിന്‍ എടുക്കാതെ വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശനം അനുവദിക്കില്ല. നിലവില്‍ സൗദിയിലുള്ളവര്‍ക്കും വ്യവസ്ഥ ബാധകമാണ്. സൗദി അറേബ്യയുടെ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, എല്ലാ ഉംറ തീര്‍ഥാടകരും മെനിംഗോകോക്കല്‍ എസിവൈഡബ്ല്യുഎക്സ് വാക്സിന്‍ അല്ലെങ്കില്‍ മെനിംഗോകോക്കല്‍ ക്വാഡ്രിവാലന്റ് പോളിസാക്കറൈഡ് വാക്സിന്‍ സ്വീകരിക്കണം.