ഏജന്റുമാരെ ഒഴിവാക്കി ഉംറ വിസക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സംവിധാനം ഏര്പ്പെടുത്തി സൗദി ഹജ് ഉംറ മന്ത്രാലയം

01:06 PM Aug 21, 2025 | Renjini kannur

സൗദി: ഏജന്റുമാരെ ഒഴിവാക്കി ഉംറ വിസക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സംവിധാനം ഏര്പ്പെടുത്തി സൗദി ഹജ് ഉംറ മന്ത്രാലയം.ഉംറ നുസുക് ആപ്ലിക്കേഷന് വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. സംവിധാനം ഇന്ന് പ്രാബല്യത്തിലായി. വിദേശത്ത് നിന്നും ഉംറ വിസക്ക് ഏജന്റുമാരില്ലാതെ സ്വന്തം നിലയില്‍ത്തന്നെ നേരിട്ട് അപേക്ഷിക്കാനുള്ള ഏറെ ശ്രദ്ധേയമായ പദ്ധതിയാണ് സൗദി ഹജ് ഉംറ മന്ത്രാലയം അവതരിപ്പിച്ചത്.

നുസുക് ഉംറ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്ക്ക് ഉംറ വിസയോടൊപ്പം മറ്റു അനുബന്ധ സേവനങ്ങള്ക്കും പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാന് സാധിക്കും. https://umrah.nusuk.sa/ എന്ന ലിങ്ക് വഴി സൈറ്റില്‍ പ്രവേശിച്ചാണ് നടപടികള്‍ പൂർത്തിയാക്കേണ്ടത്. ഉംറ വിസ, താമസം, ഗതാഗതം, ചരിത്ര സ്ഥല സന്ദര്ശനം, മറ്റു സേവനങ്ങള് എന്നിവ ഉള്ക്കൊള്ളുന്ന സമ്ബൂര്ണ പാക്കേജോ നിശ്ചിത സേവനങ്ങള് മാത്രമോ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

അറബിക്ക് പുറമെ ഇംഗ്ലീഷ്, ജര്മന്, പോര്ച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയന്,സ്പാനിഷ് ഭാഷകളിലും ആപ്ലിക്കേഷന് ലഭ്യമാണ്. സേവനങ്ങള്ക്കുള്ള പണമിടപാടുകള് നടത്താനുള്ള സൗകര്യവും ഏര്പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില് തെരഞ്ഞെടുക്കാനായി തീര്ഥാടകന് വരുന്ന രാജ്യത്തെ അംഗീകൃത ഏജന്റുമാരുടെ വിവരങ്ങളും ആപ്ലിക്കേഷന് വഴി ലഭ്യമാകും.

Trending :