+

ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

പ്രതി ഉള്‍പ്പെട്ട ഭീകരസംഘടനയുടെ ആശയങ്ങളുടെ ഭാഗമായാണ് ഈ കൊലപാതകങ്ങള്‍ നടത്തിയതെന്ന് സുരക്ഷാ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. സ്വന്തം കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത സൗദി പൗരന്‍ മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഹമദ് അല്‍ ലാഹ്ബി അല്‍ ഹര്‍ബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.


വീട്ടില്‍ ഉറങ്ങി കിടന്ന സ്വന്തം മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് സൗദി പൗരന്‍ മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. പ്രതി ഉള്‍പ്പെട്ട ഭീകരസംഘടനയുടെ ആശയങ്ങളുടെ ഭാഗമായാണ് ഈ കൊലപാതകങ്ങള്‍ നടത്തിയതെന്ന് സുരക്ഷാ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണയ്ക്ക് ശേഷം സൗദി സുപ്രീം കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

facebook twitter