പൊതുപരിപാടിക്കിടെ വെടിവെപ്പ്, സൗദി യുവാവ് അറസ്റ്റില്‍

03:52 PM Jul 19, 2025 | Suchithra Sivadas

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ് പിടിയില്‍. റിയാദിന് സമീപം അല്‍ഖര്‍ജ് പട്ടണത്തില്‍ നടന്ന സാമൂഹിക പരിപാടിക്കിടെയാണ് ഇയാള്‍ തോക്കുമായെത്തി പരസ്യമായി വെടിയുതിര്‍ത്തത്. എന്നിട്ട് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയില്‍ കുടുങ്ങിയത്. 


അറസ്റ്റിലായ പ്രതിയെ മേല്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.