+

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ് ; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും

കെ പി സി സി പ്രസിഡണ്ടിന് പരാതി നല്‍കിയ ആളെ കണ്ടെത്തി മൊഴിയെടുക്കലാണ് പൊലീസ് സംഘത്തിന് മുന്നിലെ പ്രതിസന്ധി.

ലൈംഗിക പീഡന ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായക ദിനം. ഹുരാലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. 

തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ആദ്യ കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസില്‍ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് പരിഗണിക്കുന്ന രണ്ടാമത്തെ കേസ് രാഹുലിനും പൊലീസിനും പ്രോസിക്യൂഷനും വലിയ വെല്ലുവിളിയാണ്. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കെ പി സി സി പ്രസിഡണ്ടിന് പരാതി നല്‍കിയ ആളെ കണ്ടെത്തി മൊഴിയെടുക്കലാണ് പൊലീസ് സംഘത്തിന് മുന്നിലെ പ്രതിസന്ധി.

facebook twitter