വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം: ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകൻ പിടിയിൽ

07:38 PM Jan 20, 2025 | AVANI MV

കോഴിക്കോട്: ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. അതിക്രമത്തിനിരയായ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സകൂളിലെത്തിയപ്പോൾ അധ്യാപകൻ ഇവരെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. 

സ്‌കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതിനും അധ്യാപകരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുമായി ഇയാൾക്കെതിരെ താമരശ്ശേരി, കുന്നമംഗലം പൊലീസ് സ്‌റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുന്ദമംഗലം ഇൻസ്‌പെക്ടർ കിരണിന്റെ നിർദേശ പ്രകാരം എസ്‌ഐ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനിജിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.