വൈത്തിരി: വയനാട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് പിടിയില്‍. ചീരാല്‍ നമ്പിക്കൊല്ലി പുത്തന്‍കുന്ന് പഴുക്കായില്‍ വീട്ടില്‍ സുനില്‍ സ്റ്റീഫനെ(53)യാണ് വൈത്തിരി പോലീസ് അറസ്റ്റുചെയ്തത്.
2020 മുതല്‍ ഇയാള്‍ കുട്ടികള്‍ക്കുനേരേ അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. രണ്ടു കുട്ടികളുടെ പരാതികളിലായി രണ്ടു കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.