പി.പി.ഇ കിറ്റിൽ വൻ അഴിമതിയാണ് നടന്നതെന്ന് നേരത്തെ തന്നെ വ്യക്തമായതാണ് : ഷാഫി പറമ്പിൽ

04:19 PM Jan 22, 2025 | AVANI MV

കോഴിക്കോട്: കോവിഡ് കാലത്ത് വളയാറിലേക്ക് വെള്ളവും, പഴവും കൊണ്ട് പോയ ഞങ്ങളെ മരണത്തിൻ്റെ വ്യാപാരി എന്ന് വിളിച്ചുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പി.പി.ഇ കിറ്റിൽ വൻ അഴിമതിയാണ് നടന്നതെന്ന് നേരത്തെ തന്നെ വ്യക്തമായതാണെന്ന് ഷാഫി പറമ്പിൽ എം.പി. സി.എ.ജി റിപ്പോർട്ട് പുറത്ത് വന്നു. പി.പി.ഇ കിറ്റിൽ അഴിമതി. സി.എ.ജി റിപ്പോട്ട് കെ.പി.സി.സി ആസ്ഥാനത്ത നിന്ന് പുറത്ത് വന്നതല്ല.

കോടതി സ്വമേധയാ കേസ് എടുക്കേണ്ടതാണ്. സർക്കാർ സംവിധാനങ്ങളുടെ അന്വേഷണ റിപ്പോട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സമാഗ്രമായ അന്വേഷണം അനിവാര്യമാണ്. ഈ വിഷയത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്തെ പി.പി.ഇ കിറ്റുഇടപാടിൽ 10.23 കോടിയുടെ കൊള്ളനടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പിൽ നടന്ന അഴിമി വെളിപ്പെടുത്തിയത്. കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളെ സജ്ജീകരിക്കുന്നതിന് പി.പി.ഇ കിറ്റുകളും, എൻ 95 മാസ്‌കുകളും, മറ്റ് സമാന സാമഗ്രികളും ഉപകരണങ്ങളും വാങ്ങാൻ കെ.എം.എസ്.സി.എല്ലിന് സംസ്ഥാന സർക്കാർ 2020 മാർച്ചിൽ പ്രത്യേക അനുമതി നൽകി. അടിയന്തിര ആവശ്യങ്ങളുടെയും ലഭ്യതക്കുറവിൻറെയും പശ്ചാത്തലത്തിൽ, ടെൻഡർ/ക്വട്ടേഷൻ ഔപചാരികതകളിൽ നിന്നും ഇളവും അനുവദിച്ചു.