പെറ്റ് ഡിറ്റക്ടീവ്’ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രീ ഗോകുലം മൂവീസ് ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ

05:54 PM Sep 10, 2025 | Kavya Ramachandran
നിർമ്മിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തം ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കുന്നു. മലയാളത്തിലെ മുൻനിര സിനിമ നിർമ്മാണ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാഗമാകുമ്പോൾ പ്രതീക്ഷകളെറെയാണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്.
സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രം ഒരു ക്ലീൻ എൻ്റർടൈനർ ആയിരിക്കും എന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പ്രോമോ കണ്ടൻ്റുകൾ നൽകുന്നത്.
നേരത്തെ തിങ്ക് മ്യൂസിക് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരുന്നു. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.