നിലമ്പൂർ: ഷൊര്‍ണൂര്‍- നിലമ്ബൂര്‍ റെയില്‍വേ പാതയില്‍ ആദ്യ മെമു സര്‍വീസ് ശനിയാഴ്ച രാത്രി തുടങ്ങും. രാത്രികാല സർവീസാണിത്.ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8.35-നാണ് നിലമ്ബൂരിലേക്ക് യാത്ര ആരംഭിക്കുക. നിലമ്ബൂർ ലൈനില്‍ വൈദ്യുതീകരണം പൂർത്തീകരിച്ചതോടെയാണ് മെമു മലയോര പട്ടണത്തിലേക്ക് എത്തുന്നത്.
നിരവധി ദീർഘദൂര ട്രെയിനുകള്‍ക്കുള്ള കണക്ഷനായും ഈ ട്രെയിൻ മാറും. രാത്രി 8.35-ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന മെമു 10.05-ന് നിലമ്ബൂരില്‍ എത്തും. പിന്നീട്, പുലര്‍ച്ചെ 3.40-ന് നിലമ്ബൂരില്‍ നിന്ന് പുറപ്പെട്ട് ഷൊര്‍ണൂരില്‍ 4.55-ന് എത്തും. ഓരോ മിനുട്ട് വീതമാണ് സ്റ്റേഷനുകളില്‍ നിര്‍ത്തുക.
വല്ലപ്പുഴയില്‍ 8.49നും കുലുക്കല്ലൂരില്‍ 8.54നും ചെറുകരയില്‍ 9.01-നും അങ്ങാടിപ്പുറത്ത് 9.10-നും എത്തും. പട്ടിക്കാട് 9.17-നും മേലാറ്റൂരില്‍ 9.25-നും വാണിയമ്ബലത്ത് 9.42നും നിലമ്ബൂര്‍ റോഡ് സ്റ്റേഷനില്‍ 10.05-നും എത്തും. പുലര്‍ച്ചെയുള്ള സര്‍വീസിന് വാണിയമ്ബലം (3.49), അങ്ങാടിപ്പുറം (4.24), ഷൊര്‍ണൂര്‍ (4.55) എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്.