+

ശബരിമലയിൽ നടൻ ദിലീപും സംഘവും ദർശനം നടത്തിയ സംഭവത്തിൽ നാല് ദേവസ്വം ഉദ്യോഗസ്ഥർക്ക് കാരണം കാണിക്ക നോട്ടീസ്

തീർത്ഥാടകർക്ക് തടസ്സം ഉണ്ടാകുന്ന തരത്തിൽ നടൻ ദിലീപും സംഘവും ദർശനം നടത്തിയ സംഭവത്തിൽ നാല് ദേവസ്വം ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ദേവസ്വം

ശബരിമല : തീർത്ഥാടകർക്ക് തടസ്സം ഉണ്ടാകുന്ന തരത്തിൽ നടൻ ദിലീപും സംഘവും ദർശനം നടത്തിയ സംഭവത്തിൽ നാല് ദേവസ്വം ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡ്മാർ എന്നിവർക്കാണ് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

വ്യാഴാഴ്ച രാത്രി ഹരിവരാസനം തീരുന്നത് വരെ മറ്റ് ഭക്തർക്ക് തടസ്സം ഉണ്ടാകുന്ന വിധത്തിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ഒന്നാം നിരയിൽ നിന്ന് ദർശനം നടത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

'How did Dileep reach Sannidhanam under police escort?, the matter cannot be seen lightly': High Court criticizes

ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ദിലീപ്, സംഘാംഗങ്ങൾ, ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണൻ, ഒഡേപേക് ചെയർമാൻ കെ പി അനിൽകുമാർ എന്നിവയാണ് പോലീസ് അകമ്പടിയോടെ സോപാനത്ത് എത്തിയത്. 

ഇവരെ മൂന്നു പേരെയും ഒന്നാന്തരയിലേക്ക് കയറ്റിവിട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റുള്ളവരെ ജനറൽ ക്യൂവിലും നിർത്തിയതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു റിപ്പോർട്ട് നൽകിയിരുന്നു.

facebook twitter