വേണ്ട ചേരുവകൾ
ചെമ്മീൻ- 1 കിലോ
കറിവേപ്പില - 2 തണ്ട്
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ
കുരുമുളക് പൊടി - 1 സ്പൂൺ
ജീരക പൊടി -1 സ്പൂൺ
മല്ലി പൊടി -1 സ്പൂൺ
കാശ്മീരി മുളക് പൊടി -1 സ്പൂൺ
നാരങ്ങാ നീര് -1 നാരങ്ങയുടെ
എണ്ണ -ആവശ്യത്തിന്
ഉപ്പ് -1 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും ഉപ്പും നാരങ്ങാനീരും ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും കുരുമുളകുപൊടിയും മല്ലിപ്പൊടിയും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. അതിനുശേഷം പാന്‍ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തതിന് ശേഷം അതിലേയ്ക്ക് മസാല പുരട്ടിയ ചെമ്മീൻ ചേർത്ത് നന്നായിട്ട് മൊരിയിച്ചെടുക്കാവുന്നതാണ്