പാലക്കാട് അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങളായ കുട്ടികൾ മരിച്ചു

09:06 PM Nov 08, 2025 | Desk Kerala
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങളായ കുട്ടികൾ മരിച്ചു. കരുവാര ഊരിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞുവീണാണ് അപകടം. ബന്ധുവായ മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. എഴുവയസുകാരനായ ആദി, നാലു വയസുകാരൻ അജ്നേഷ് എന്നിവരാണ് മരിച്ചത്. മൃതദേഹം കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റി.