+

ഗുരുവായൂർ ക്ഷേത്രത്തിൽ 100 കിലോ വെള്ളി ലോക്കറ്റുകൾ എത്തിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളി ലോക്കറ്റുകളുടെ ക്ഷാമം തീരുന്നു. 100 കിലോ വെള്ളി ലോക്കറ്റുകൾ എത്തി. 9,000 ലോക്കറ്റുകളാണുള്ളത്. വില നിശ്ചയിക്കുന്നതടക്കമുള്ള നടപടി പൂർത്തിയായിക്കഴിഞ്ഞാൽ ലോക്കറ്റുകൾ വാങ്ങാം. കേന്ദ്രസർക്കാർ സ്ഥാപനമായ ഹൈദരാബാദിലെ മിന്റിൽ നിർമിച്ച, ഗുരുവായൂരപ്പന്റെ മുദ്രയുള്ള അഞ്ചു ഗ്രാമിന്റെ ലോക്കറ്റുകളാണ് എത്തിച്ചത്. കാണിക്കയായി ലഭിച്ച വെള്ളി ഉരുപ്പടികൾ കൊണ്ടാണ് ലോക്കറ്റുകൾ നിർമിച്ചത്.


ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളി ലോക്കറ്റുകളുടെ ക്ഷാമം തീരുന്നു. 100 കിലോ വെള്ളി ലോക്കറ്റുകൾ എത്തി. 9,000 ലോക്കറ്റുകളാണുള്ളത്. വില നിശ്ചയിക്കുന്നതടക്കമുള്ള നടപടി പൂർത്തിയായിക്കഴിഞ്ഞാൽ ലോക്കറ്റുകൾ വാങ്ങാം. കേന്ദ്രസർക്കാർ സ്ഥാപനമായ ഹൈദരാബാദിലെ മിന്റിൽ നിർമിച്ച, ഗുരുവായൂരപ്പന്റെ മുദ്രയുള്ള അഞ്ചു ഗ്രാമിന്റെ ലോക്കറ്റുകളാണ് എത്തിച്ചത്. കാണിക്കയായി ലഭിച്ച വെള്ളി ഉരുപ്പടികൾ കൊണ്ടാണ് ലോക്കറ്റുകൾ നിർമിച്ചത്.

മൊത്തം അഞ്ചു ടൺ വെള്ളി ഉണ്ടായിരുന്നു. അത് ഉരുക്കി ശുദ്ധീകരിച്ചപ്പോൾ നാലു ടണ്ണായി കുറഞ്ഞു. അതിൽനിന്ന് 100 കിലോഗ്രാം ഉപയോഗിച്ചാണ് ലോക്കറ്റുകൾ നിർമിച്ചിട്ടുള്ളത്. ബാക്കി 3,900 കിലോഗ്രാം വെള്ളി മിന്റിലുണ്ട്. അത് ലോക്കറ്റാക്കണോ വിൽപ്പന നടത്തി പണമാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വിൽക്കുകയാണെങ്കിൽ 35 കോടിയിലേറെ രൂപ ലഭിക്കുമെന്നാണ് ദേവസ്വം കണക്കാക്കുന്നത്. അത് സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുകയും ചെയ്യാം.

ദേവസ്വം കമ്മിഷണറുടെ അനുമതിപ്രകാരം മാത്രമേ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂ. മിന്റിലേക്ക്‌ വെള്ളി ഉരുപ്പടികൾ കൊണ്ടുപോയി ലോക്കറ്റുകളാക്കുന്നതുവരെയുള്ള ഘട്ടങ്ങൾ വളരെ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു. ക്ഷേത്രത്തിൽ സ്വർണ ലോക്കറ്റുകൾ ആവശ്യത്തിനുണ്ടെങ്കിലും ഒരു വർഷത്തോളമായി വെള്ളി ലോക്കറ്റുകൾ കിട്ടാനില്ലായിരുന്നു. സ്വർണത്തിന് വില കൂടുതലായതിനാൽ വെള്ളി ലോക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
 

facebook twitter