ആമിർ ഖാൻ നായകനായി എത്തിയ പുതിയ ചിത്രമാണ് സിതാരെ സമീൻ പർ. ഇപ്പോഴിതാ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുന്നുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ 140 കോടി സിതാരെ സമീൻ പർ ഇതിനകം നേടിക്കഴിഞ്ഞപ്പോൾ ഇന്ത്യയിൽ മാത്രം 106.3 കോടി രൂപയും നേടി.
ഒടിടി റിലീസ് വേണ്ടെന്ന് വെച്ച് തിയറ്ററുകളിലേക്ക് മാത്രമായാണ് സിതാരെ സമീൻ പർ എത്തിച്ചിരിക്കുന്നത്. സിതാരെ സമീൻ പർ സ്പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഹിന്ദി റീമേക്കായി ഒരുക്കിയതാണെങ്കിലും താരെ സമീൻ പറിന്റെ തുടർച്ചയെന്നോണമാണ് തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അതേസമയം ആമിർ ഖാൻ നായകനായി മുമ്പ് എത്തിയ ലാൽ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാൽ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിർ ഖാനും സമ്മതിച്ചിരുന്നുന്നു അതുകൊണ്ടാണ് ജനങ്ങൾക്ക് ഇഷ്ടമാകാതിരുന്നത്. സിത്താരെ സമീൻ പറിൽ താൻ തെറ്റുകൾ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിർ ഖാൻ വ്യക്തമാക്കിയിരുന്നു. ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാൽ സിംഗ് ഛദ്ധ’. 1994ൽ പ്രദർശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. ലാൽ സിംഗ് ഛദ്ധരിൽ കരീന കപൂർ ആണ് നായികയായി എത്തിയത്. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് അദ്വൈത് ചന്ദ്രനായിരുന്നു. ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്.