ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ബോക്സോഫീസ് കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. ഇൻഡസ്ട്രി ട്രാക്കർ എബി ജോർജിന്റെ റിപ്പോർട്ട് പ്രകാരം 11 ദിവസങ്ങളായി ആഗോളതലത്തിൽ ലോക നേടിയിരിക്കുന്നത് 186.3 കോടി രൂപയാണ്. 95.1 കോടിരൂപയാണ് ആഭ്യന്തര വിപണിയിൽ നിന്ന് ലോക കളക്ട് ചെയ്തിരിക്കുന്നത്. വിദേശത്ത് നിന്നുള്ള സിനിമയുടെ കളക്ഷൻ 91.15 കോടി രൂപയുമാണ്.
ഇതോടെ മലയാള സിനിമയിൽ കളക്ഷനിൽ എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്‌സ്, തുടരും എന്നീ സിനിമകൾക്ക് പിന്നിൽ ലോക എത്തി. 200 കോടി ക്ലബിലേക്ക് ഉടൻ തന്നെ ലോക പ്രവേശിക്കുകയും ചെയ്യും.
വേഫെറർ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അദ്യ ഭാഗമായ ലോകയ്ക്ക് ഇനി മലയാള സിനിമയിൽ കളക്ഷനിൽ തകർക്കാനുള്ളത് ആറ് റെക്കോർഡുകൾ മാത്രമാണ്. എമ്പുരാന്റെ വേൾഡ് വൈഡ് ഫൈനൽ കളക്ഷൻ, തുടരുമിന്റെ കേരള ഫൈനൽ കളക്ഷൻ, മഞ്ഞുമൽ ബോയിസിന്റെ റെസ്റ്റ് ഓഫ് ഇന്ത്യ ഫൈനൽ കളക്ഷൻ, മാർക്കോ ഹിന്ദി ഫൈനൽ കളക്ഷൻ, എമ്പുരാൻ ഓവർസീസ് ഫൈനൽ കളക്ഷൻ, പ്രേമലു തെലുഗ് ഫൈനൽ കളക്ഷൻ, മഞ്ഞുമൽ ബോയിസ് ആഭ്യന്തര വിപണിയിലെ ഫൈനൽ കളക്ഷൻ എന്നിവയാണ് അത്.
തിയേറ്ററിൽ മികച്ച അഭിപ്രായത്തോടെ കുതിപ്പ് തുടരുന്ന ലോകയ്ക്ക് മുൻപിൽ ഈ കളക്ഷൻ റെക്കോർഡുകൾ തകർന്ന് അടിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അത് കൂടാതെ മലയാളത്തിലെ ആദ്യ മുന്നൂറ് കോടി ക്ലബിൽ കയറാൻ സാധ്യതയുള്ള ചിത്രമായും ലോക ചാപ്റ്റർ 1: ചന്ദ്രയെ കരുതപ്പെടുന്നു