+

ചർമ്മത്തിന് തിളക്കം വർധിപ്പിക്കാൻ കുടിക്കാം ഈ ഗ്രീൻ ജ്യൂസ്

ചർമ്മത്തിന് തിളക്കം വർധിപ്പിക്കാൻ കുടിക്കാം ഈ ഗ്രീൻ ജ്യൂസ്

ചര്‍മ്മത്തിന്‍റെ ആരോഗ്യം കൂടി പരിഗണിച്ചുകൊണ്ടുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹെര്‍ബല്‍ ചായകള്‍, നട്ട്സ്, സീഡ്സ്, പഴച്ചാറുകള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നവയാണ്.

ഇനി 'സ്കിൻ' തിളക്കമുള്ളതാക്കാൻ ( Skin Glow ) സഹായിക്കുന്നൊരു 'ഗ്രീന്‍' ജ്യൂസിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പച്ച അഥവാ, പ്രകൃതിയോട് ഇണങ്ങിയുള്ള ചേരുവകളാണ് ഇതിന് വേണ്ടിവരുന്നത്.

ചീരയാണ് ഇതിലെ പ്രധാന ചേരുവ. ചീരയ്ക്ക് പുറമെ ഗ്രീന്‍ ആപ്പിള്‍, സെലറി, ചെറുനാരങ്ങ, കക്കിരി എന്നിവയാണ് ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായി വരുന്നത്. ചീര നന്നായി കഴുകി അല്‍പനേരം ഊറ്റാൻ വയ്ക്കണം. ശേഷം ചീരയും ആപ്പിളും സെലറിയും കക്കിരിയും ചേര്‍ത്ത് മിക്സിയിലടിച്ച് ജ്യൂസാക്കി എടുക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീരും ചേര്‍ക്കുക. 'സ്കിൻ' തിളക്കമുള്ളതാക്കാൻ പതിവായി കഴിക്കാവുന്ന 'ഗ്രീൻ' ജ്യൂസ് റെഡി.

ഓര്‍ക്കുക ഇത് തയ്യാറാക്കിയ ശേഷം അധികനേരം മാറ്റിവയ്ക്കരുത്. അങ്ങനെയെങ്കില്‍ പുളിപ്പ് വരാൻ സാധ്യതയുണ്ട്. തയ്യാറാക്കിയ ഉടൻ തന്നെ ഇത് കഴിക്കുന്നതാണ് ഉചിതം.

facebook twitter