ഫ്രിഡ്ജിലെ ദുർഗന്ധം അലട്ടുന്നുണ്ടോ? ഒരു സ്പോഞ്ച് മതി പരിഹാരം കാണാൻ

09:10 AM Dec 06, 2025 | Kavya Ramachandran

എത്ര വൃത്തിയാക്കിയാലും പലപ്പോ‍ഴും അലട്ടുന്ന ഒരു പ്രശ്നമാണ് ഫ്രിഡ്ജിലെ ദുർഗന്ധം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പച്ചക്കറികൾ പ‍ഴകുന്നതും ചീയുന്നതുമാണ് പലപ്പോ‍ഴും ഈ ദുർഗന്ധത്തിന്റെ കാരണം. ഫ്രിഡ്ജ് എത്രയൊക്കെ തുടച്ചു വൃത്തിയാക്കിയാലും ഈ ദുർഗന്ധം പലപ്പോ‍ഴും ഒ‍ഴിവാക്കാൻ സാധിക്കില്ല. എന്നാൽ ഇതിനൊരു പരിഹാരം ഉണ്ട്. ഒരു കഷ്ണം സ്പോഞ്ച് മാത്രം മതി.

ദുർഗന്ധമുണ്ടാക്കുന്ന വായുവിലെ കണികകളും മറ്റും വലിച്ചെടുക്കാനുള്ള സ്പോഞ്ചിന്റെ ക‍ഴിവാണ് ഇവിടെ ഫ്രിഡ്ജിലെ ദുർഗന്ധത്തെ ഇല്ലാതാക്കാൻ നമ്മള സഹായിക്കുന്ന ഘടകം. സ്‌പോഞ്ച് നന്നായി നനച്ചിട്ട് അതിലെ വെ‍ള്ളം പൂർണമായി പി‍ഴിഞ്ഞു കളഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഇങ്ങനെ ചെയ്താൽ ഉള്ള ഉപകാരം എന്തെന്നാൽ ഫ്രിഡ്ജ് തുറക്കുമ്പോൾ പുറത്തെ ചുടുള്ള വായു ഫ്രിഡ്ജിനകത്തേക്ക് പ്രവേശിക്കുന്നു ഇത് ഈർപ്പമായി മാറുകയും അത് പറ്റി പിടിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികളിൽ പൂപ്പൽ പിടിക്കാൻ കാരണമാകുകയും ചെയ്യുന്നു. നനഞ്ഞ സ്പോഞ്ച് പക്ഷെ ഇതിനെതിരെ പ്രതിരോധം തീർക്കും.

ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികൾ കൂടുതൽ നേരം ഫ്രഷായി ഇരിക്കാനും ഫ്രിഡ്ജിലെ ദുർഗന്ധം ശമിപ്പിക്കാനും ഇതുകാരണം സ്പോഞ്ചിന് സാധിക്കുന്നു. ഒരു കാര്യം ശ്രദ്ധിക്കുക. ഒരു പരിധിവരയെ സ്പോഞ്ചിന് ഇത്തരത്തിൽ സഹായിക്കാൻ സാധിക്കുകയുള്ളൂ. ഫ്രിഡ്ജ് കൃത്യമായ ഇടവേളകളിൽ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശമായി ഒരു കാര്യം തന്നെയാണ്.