ശബരിമല: നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ്സിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ ബസ് സ്റ്റാൻഡിലേക്ക് തീർത്ഥാടകരുമായി എത്തിയ കെ എസ് ആർ ടി സി എ.സി ലോ ഫ്ലോർ ബസ്സിൻ്റെ പിൻവശത്ത് നിന്നുമാണ് പുക ഉയർന്നത്. തീർത്ഥാടകരെ ഇറക്കിയ ശേഷം പാർക്കിംഗ് ഭാഗത്തേക്ക് പോകുന്നതിനിടെ ബസ്സിൽ നിന്നും പുക ഉയരുകയായിരുന്നു.
പുക ഉയരുന്നത് കണ്ട് ബസിന് സമീപം ഉണ്ടായിരുന്ന തീർത്ഥാടകർ ഓടി മാറി. നിലയ്ക്കലിൽ നിന്നുള്ള അഗ്നി രക്ഷാ സേനയെ എത്തി പുക നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. സാങ്കേതിക തകരാറാണ് പുക ഉയരാൻ ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. നിലക്കൽ - പമ്പ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ലോ ഫ്ലോർ ബസ് രണ്ടാഴ്ച മുമ്പ് പൂർണമായും കത്തി നശിച്ചിരുന്നു.