+

പാലക്കാട് അങ്കണവാടിയ്ക്കുള്ളിൽ പാമ്പ്

പാലക്കാട് അങ്കണവാടിയ്ക്കുള്ളിൽ പാമ്പ്

പാലക്കാട്: പാലക്കാട് അങ്കണവാടിയ്ക്കുള്ളിൽ പാമ്പിനെ കണ്ടെത്തി. കരിമ്പ പള്ളിപ്പടിയിലെ പതിനൊന്നാം വാർഡിലെ അങ്കണവാടിയിൽ ഇന്നലെ വൈകിട്ടാണ് പാമ്പിനെ കണ്ടെത്തിയത്. കനത്തമഴയെ തുടർന്ന് കുട്ടികൾക്ക് അവധി നൽകിയതിനാൽ അങ്കണവാടിയിൽ കുട്ടികൾ ഇല്ലായിരുന്നു. അതിനാൽ വലിയ അപകടമാണ് ഒഴിവായത്.

അങ്കണവാടിക്ക് മുകളിലേക്ക് മുളയുടെ കൊമ്പുകൾ ചാഞ്ഞു നിൽക്കുന്നുണ്ട്. ഇതിലൂടെ ഇഴജന്തുക്കൾ വരുമെന്നും, വെട്ടി മാറ്റണമെന്നും പ്രദേശവാസികൾ ഗ്രാമസഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. അങ്കണവാടി ജീവനക്കാരും പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിരുന്നു. പക്ഷേ ഇതുവരെ മുളക്കൂട്ടം വെട്ടിമാറ്റിയിട്ടില്ല എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പാമ്പിനെ കണ്ടെത്തിയ സംഭവത്തിൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് കരിമ്പ പഞ്ചായത്ത് പ്രസിഡന്‌റ് വ്യക്തമാക്കി.

 

facebook twitter