+

സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ നേരെ തോക്ക് ചൂണ്ടി മകനും മരുമകളും ; മകന്‍ അറസ്റ്റില്‍

ലിസിയുടെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ നേരെ തോക്ക് ചൂണ്ടി മകനും മരുമകളും. പത്തനംതിട്ട അടൂര്‍ ആനയടിയിലാണ് സംഭവം. മകന്‍ ജോറി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ മക്കളുടെ പേരില്‍ വീടും സ്വത്തും എഴുതിനല്‍കണമെന്ന് ആവശ്യപ്പെട്ട് ജോറി മാതാവ് ലിസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ലിസിയുടെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

facebook twitter