
പൂവാറില്‍ അമ്മയെ തള്ളിയിട്ടു കൊന്ന മകന്‍ പൊലീസ് പിടിയില്‍. പഴയകട സ്വദേശിനി സുകുമാരി (62)യാണ് മകന്റെ ക്രൂരതയ്ക്ക് പിന്നാലെ മരിച്ചത്. ഓട്ടോ ഡ്രൈവറായ മകന്‍ മനീഷിനെ(38)യാണ് പൊലീസ് പിടികൂടിയത്. ഒക്ടോബര്‍ 22 നാണ് കേസിന് ആസ്പദമായ സംഭവം.
മദ്യപിച്ച് മനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് അമ്മ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.തര്‍ക്കത്തിനിടെ പ്രകോപിതനായ മനീഷ് അമ്മയെ തള്ളി വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുകുമാരി ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25 നാണ് മരിച്ചത്.