തിരുവനന്തപുരത്ത് അച്ഛനെ കുത്തി വീഴ്ത്തിയ മകൻ പിടിയില്‍. ഫോർട്ട് പൊലീസ് പിടികൂടിയത് കരിമഠം സ്വദേശി മണികണ്ഠനാണ് പിതാവ് സത്യനെ കുത്തി പരിക്കേല്‍പ്പിച്ചത്.പിതാവിൻ്റെ വയറ്റിലും കാലിലുമായി ഒന്നിലധികം തവണ മണികണ്ഠൻ ആവർത്തിച്ചു കുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞദിവസമാണ് ജയിലിലായിരുന്ന മണികണ്ഠൻ പുറത്തിറങ്ങിയത്. പിന്നാലെ കരിമഠത്തെ വീട്ടില്‍ എത്തി പിതാവുമായി മണികണ്ഠൻ വഴക്കിട്ടു. തന്നെ വീട്ടില്‍ കയറ്റണമെന്ന് മണികണ്ഠൻ ആവശ്യപ്പെട്ടെങ്കിലും പിതാവ് കൂട്ടാക്കിയില്ല. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് പിതാവിനെ മണികണ്ഠൻ കുത്തി പരിക്കേല്‍പ്പിച്ചത്.
സത്യൻ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. അതേ സമയം, മണികണ്ഠൻ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
Trending :