അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍ പോയ മകൻ തൂങ്ങിമരിച്ചു

11:39 AM Dec 08, 2025 |


കോഴിക്കോട്: അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍ പോയ മകൻ തൂങ്ങിമരിച്ചു.കടിയങ്ങാട് മാര്ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല് ജംഷാല് (26) നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.

വ്യാഴാഴ്ച പകല്‍ മൂന്നോടെ വീട്ടില്‍വച്ചാണ് ജംസല്‍ ബാപ്പ പോക്കറി (60)നെ കത്തി ഉപയോഗിച്ച്‌ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പോക്കർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ ജംസലിനെതിരെ പേരാമ്ബ്ര പൊലീസ് വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിലുള്ള വിരോധത്തിലാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ജമീല പൊലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ പൊന്തക്കാട് നിറഞ്ഞ പറമ്ബിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.