ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് – നാലെണ്ണം വലുത് (കനത്തിൽ അരിഞ്ഞത്)
സവാള – നാലെണ്ണം (ചതുരത്തിൽ അരിഞ്ഞത്)
ഉപ്പ് – രണ്ട് ടീസ്പൂൺ
വെള്ളം – ഒന്നര കപ്പ്
പാൽ – നാല് കപ്പ്
കുരുമുളകുപൊടി – കാൽ ടീസ്പൂൺ
ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
കുക്കറിൽ ഉരുളക്കിഴങ്ങും സവാളയും ഉപ്പും വെള്ളവുമെടുത്ത് രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ തണുത്തശേഷം തുറന്ന് ഉരുളക്കിഴങ്ങ് ഉടയ്ക്കുക. ഇതിലേക്ക് പാലും കുരുമുളകുപൊടിയും ചേർത്തിളക്കി ചെറുതീയിൽ തിളപ്പിക്കുക. ശേഷം ചീസ് ചുരണ്ടിയതിട്ട് അത് ഉരുകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. ചൂടോടെ വിളമ്പാം.