+

കോട്ടയം – നിലമ്പൂർ ട്രെയിനിന് ദക്ഷിണ റെയിൽവേ രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ചു

കോട്ടയം – നിലമ്പൂർ ട്രെയിനിന് ദക്ഷിണ റെയിൽവേ രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ചു

തിരുവനന്തപുരം : കോട്ടയം – നിലമ്പൂർ ട്രെയിനിന് ദക്ഷിണ റെയിൽവേ രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഈ മാസം 22ന് പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരിൽ വിളിച്ച് ചേർത്ത റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അവർ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്.

ഇതോടെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്.12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിൻ ഇനി മുതൽ 14 കോച്ചുകളായിട്ടാകും സർവീസ് ആരംഭിക്കുക.

എക്‌സ്പ്രസ് ട്രെയിൻ എന്ന് പേരുണ്ടെങ്കിലും റിസേർവഷൻ കോച്ചുകൾ ഇല്ലാത്തത് മുൻകൂട്ടി റിസർവ് ചെയ്ത് യാത്ര ഉറപ്പിക്കാനും വിനോദസഞ്ചാരികൾക്കും എയർപോർട്ട് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

കോട്ടയം – നിലമ്പൂർ ട്രെയിനിന് അധിക കോച്ചുകൾ വേണമെന്ന് മെയ് അഞ്ചിന് ചേർന്ന യോഗത്തിൽ പ്രിയങ്ക ഗാന്ധി ആവശ്യമുന്നയിക്കുകയും ഉന്നതതലത്തിൽ ഇതിനായി ഇടപെടൽ നടത്തുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

facebook twitter