+

ഒരു സ്പെഷ്യൽ ചെമ്പരത്തി സ്‌ക്വാഷ്

  ചെമ്പരത്തി 12 എണ്ണം     പഞ്ചസാര 1/2 കപ്പ്     നാരങ്ങാനീര് 3 ടേബിള്‍സ്പൂണ്‍

ആവശ്യമായ ചേരുവകള്‍

    ചെമ്പരത്തി 12 എണ്ണം
    പഞ്ചസാര 1/2 കപ്പ്
    നാരങ്ങാനീര് 3 ടേബിള്‍സ്പൂണ്‍
    വെള്ളം 1/2 ലിറ്റര്‍

തയ്യാറാകുന്ന വിധം

ചെമ്പരത്തിപ്പൂവിന്റെ ഇതള്‍ അടര്‍ത്തിയെടുത്ത് നന്നായി കഴുകി എടുക്കുക. ശേഷം വെള്ളം അടുപ്പില്‍ വച്ചു ചെമ്പരത്തി ഇതളിട്ടു നന്നായി തിളപ്പിച്ച് പൂവിന്റെ കളര്‍ മുഴുവന്‍ വെള്ളത്തില്‍ കലര്‍ന്നു വരുമ്പോള്‍ അരിച്ചെടുത്തു പഞ്ചസാര ചേര്‍ത്ത് നന്നായി തിളപ്പിച്ചു വെക്കുക. തണുത്തതിന് ശേഷം നാരങ്ങാനീരും ഐസും ചേര്‍ത്ത് ഉപയോഗികാം.

facebook twitter