ചേരുവകൾ
ഇഞ്ചി - 1 ചെറിയ കഷ്ണം
മഞ്ഞൾ - 1 ചെറിയ കഷ്ണം
Trending :
കുരുമുളക് - 4
തുളസി - 4
വെള്ളം - 1.5 കപ്പ്
തയാറാകുന്ന വിധം
ഒരു പാനിൽ 1.5 കപ്പ് വെള്ളം ഒഴിച്ച് ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് ചേർത്ത് വെള്ളം തിളപ്പിക്കാം. അതിലേക്കു മഞ്ഞൾ,കുരുമുളക്, തുളസി ഇവ ചതച്ചത് ഇട്ട് നന്നായി തിളപ്പിക്കുക.
തിളച്ച ശേഷം തീ ഓഫ് ചെയ്തു പാൻ കുറച്ചു നേരം മൂടി വയ്ക്കുക. ഒരു കപ്പിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് ചേർത്ത് നന്നായി ഇളക്കി കുടിക്കാം.