+

'കാന്താരയിൽ പ്രത്യേക അജൻഡയോ പ്രത്യയശാസ്ത്രമോ ഇല്ല', റിഷബ് ഷെട്ടി

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നാൽ സിനിമയിൽ ഹിന്ദുത്വ പ്രൊപ്പഗാണ്ടയെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് റിഷബ് ഷെട്ടി. സിനിമയിൽ ഒരു പ്രത്യയശാസ്ത്രമോ അജൻഡയോയില്ലെന്ന് റിഷബ് ഷെട്ടി പറഞ്ഞു. പിടിഐയ്ക്ക് നൽകിയ ഭിമുഖത്തിലാണ് പ്രതികരണം

'കഥ പറയുന്ന ഒരാൾ എന്ന നിലയിൽ ഞാൻ ഒരിക്കലും പക്ഷപാതപരമാവരുതെന്ന് ചിന്തിക്കാറുണ്ട്. നാടോടിക്കഥകളെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും വിശ്വാസരീതിയേക്കുറിച്ചും ആളുകളോട് കഥകൾ പറയണം. ആ ഘടകങ്ങൾ ചേർത്താണ് കാന്താരയുടെ കഥയുണ്ടാക്കിയത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കോ, വ്യക്തികൾക്കോ അതീതമായി, സിനിമയിൽ ഒരു പ്രത്യയശാസ്ത്രമോ അജൻഡയോയില്ല. ഞങ്ങൾ കഥപറയുക മാത്രമാണ് ചെയ്തത്. ആളുകൾക്ക് ഇത് ഇഷ്ടപ്പെടുകയും അവർ അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നതിൽ സന്തോഷം,' റിഷബ് ഷെട്ടി പറഞ്ഞു.

'എന്റെ അമ്മ ദൈവത്തെ ആരാധിക്കുന്ന ആളാണ്, ഞാനും അങ്ങനെത്തന്നെയാണ്. ഞങ്ങൾ കുടുംബമായി വിശ്വാസികളാണ്. അത് ഞങ്ങളുടെ ജീവിതശൈലിയാണ്. ഷൂട്ടിങ് സ്ഥലത്ത് ഞാൻ പൂജ ചെയ്യാറുണ്ട്. ഞങ്ങൾ ക്യാമറയെ വണങ്ങിയിട്ടാണ് ഷൂട്ടിങ് തുടങ്ങുന്നത്. 'കാന്താര'യുടെ ലോകത്ത് ധാരാളം കഥകൾ പറയാനുണ്ട്, പക്ഷേ അത് എപ്പോൾ, എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല,' റിഷബ് ഷെട്ടി കൂട്ടിച്ചേർത്തു.

അതേസമയം, കാന്താര ചാപ്റ്റർ 1 മികച്ച കളക്ഷൻ ആണ് നേടുന്നത്. 500 കോടി ആഗോളതലത്തിൽ നേടിയ സിനിമ 1000 കോടിയിലേക്ക് കുതിക്കുകയാണ്. 2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. 


കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

Trending :
facebook twitter