രുചിയേറും മസാല ഓട്‌സ് തയ്യാറാക്കാം

06:40 PM Dec 19, 2024 | AVANI MV

ചേരുവകള്‍

    റോള്‍ഡ് ഓട്‌സ്-ഒരു കപ്പ്
    ഉപ്പ്-പാകത്തിന്
    ജീരകം-ഒരു നുള്ള്
    മഞ്ഞപ്പൊടി-അര ടീസ്പൂണ്‍
    ഗരം മസാല-മൂന്ന് ടീസ്പൂണ്‍
    ഓയില്‍-ഒരു ടീസ്പൂണ്‍
    സവാള അരിഞ്ഞത്-1
    ക്യാരറ്റ് അരിഞ്ഞത്-1
    തക്കാളി അരിഞ്ഞത്-2
    ഗ്രീന്‍ പീസ് -അരക്കപ്പ്
    പച്ചമുളക്-2

പാചകരീതിയിലേയ്ക്ക്

ഒരു കടായി ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേയ്ക്ക് ജീരകമിട്ട് പൊട്ടിക്കണം. ശേഷം അതിലേയ്ക്ക് അരിഞ്ഞവെച്ച സവാള, പച്ചമുളക് എ്ന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.്അതിലേയ്ക്ക് തക്കാളി, ക്യാരറ്റ് , മഞ്ഞപ്പൊടി,ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഉളക്കുക.

ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കണം. ചെറിയ തീയില്‍ വേവിക്കം. എല്ലാം നന്നായി വെന്തു വരുമ്പോള്‍ ഉപ്പ് ചേര്‍ക്കാം. ഇതിലേയ്ക്ക് ഓട്‌സും ഗ്രീന്‍പീസും ചേര്‍ത്തുകൊടുക്കണം. പാകത്തിന് വെന്തുവരുമ്പോള്‍ തീയണയ്ക്കാം.ചൂടോടെ വിളമ്പാം.