+

ചീര മാത്രമല്ല ഈ ഇലയും തോരൻ തയ്യാറാക്കാൻ അടിപൊളിയാണ്

ചേരുവകൾ     മത്തൻ ഇല- 1 കപ്പ്     തേങ്ങ- 1/2 കപ്പ്     ചുവന്നുള്ളി- 3     വെളുത്തുള്ളി- 3

ചേരുവകൾ

    മത്തൻ ഇല- 1 കപ്പ്
    തേങ്ങ- 1/2 കപ്പ്
    ചുവന്നുള്ളി- 3
    വെളുത്തുള്ളി- 3
    പച്ചമുളക്- 2
    ജീരകം- 1/2 ടീസ്പൂൺ
    മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    ഉപ്പ്- ആവശ്യത്തിന്
    വെളിച്ചെണ്ണ- ആവശ്യത്തിന്
    കടുക്- ആവശ്യത്തിന്
    കറിവേപ്പില- 1 തണ്ട്

മത്തൻ ഇല തോരൻ തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
    വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം.
    മത്തൻ ഇല നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുത്തത് ഈ പാനിലേയ്ക്കു ചേർത്തിളക്കാം.
    അര കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് അര ടീസ്പൂൺ ജീരകം, മൂന്ന് വെളുത്തുള്ളി അല്ലി, മൂന്ന് ചുവന്നുള്ളി, രണ്ട് പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് പാനിലേയ്ക്കു ചേർക്കാം.
    ഒപ്പം മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു വച്ച് വേവിക്കാം.
    ശേഷം അടുപ്പണച്ച് ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ. 
 

facebook twitter